dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെഎസ്ആർടിസിയെ രക്ഷിക്കാൻ ‘പ്രോജക്റ്റ് സൂര്യ’, പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ബസുകളെ തരംതിരിക്കും, ഇന്ധനക്ഷമത വർധിപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ ഡീസൽ മൈലേജ് മെച്ചപ്പെടുത്തുന്നതിനും ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുമായി സമഗ്രമായ പ്രവർത്തന പദ്ധതിയായ ‘പ്രോജക്റ്റ് സൂര്യ’ നടപ്പാക്കുന്നു. സിസ്റ്റമാറ്റിക് ഓപ്പറേഷൻസ് ബൈ ഒപ്റ്റിമൈസേഷൻ ആൻഡ് റിഡക്ഷൻ ഓഫ് എമിഷൻ വിത്ത് ഇയർ എറൗണ്ട് ആക്ഷൻ പ്ലാൻ എന്നതാണ് പദ്ധതിയുടെ പൂർണ്ണരൂപം. ബസുകളുടെ കെഎംപിഎൽ വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനക്ഷമതയിലെ പുരോഗതി കൃത്യമായി വിലയിരുത്തുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഏകീകൃത സംവിധാനം രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.പദ്ധതിയുടെ ഭാഗമായി ഓരോ ഡിപ്പോയിലെയും ബസുകളുടെ പ്രതിദിന കെഎംപിഎൽ പ്രവർത്തനക്ഷമത വിലയിരുത്തും. കുറഞ്ഞ മൈലേജ് രേഖപ്പെടുത്തുന്ന ബസുകൾ കണ്ടെത്തി ആവശ്യമായ സാങ്കേതിക പരിശോധനകളും അറ്റകുറ്റപ്പണികളും നടത്തും. അമിതമായ പുക, ഡീസൽ ചോർച്ച, എയർ ലീക്ക് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും സർവീസ് ഓപ്പറേഷനിലെ കൃത്യത ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി കൗൺസിലിംഗും പരിശീലനവും നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button