കെസിഎസ്എല്‍ മികച്ച ആനിമേറ്റര്‍, സ്കൂള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ ഇടുക്കി രൂപതയിലെ പ്രവർത്തന മികവിനുള്ള അവാർഡുകള്‍ പ്രഖ്യാപിച്ചു. ബെസ്റ്റ് ആനിമേറ്റർ അവാർഡിന് ഹയർ സെക്കൻഡറി വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സിസ്റ്റർ ഫിലോ എസ്എച്ച്, ഹൈസ്കൂള്‍ വിഭാഗത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ സിസ്റ്റർ ആഷ തെരേസ് എഫ്സിസി, യുപി വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ സിസ്റ്റർ ലിസ്ബിൻ എസ്എബിഎസ്, എല്‍പി വിഭാഗത്തില്‍ വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്കൂളിലെ മഞ്ജു തോമസ് എന്നിവർ അർഹരായി.സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനമികവു കാഴ്ചവച്ച സ്കൂളുകള്‍ക്കുള്ള രൂപത അവാർഡ് ഹയർ സെക്കൻഡറി വിഭാഗത്തില്‍ സെന്റ് മേരീസ് എച്ച്എസ്എസ് മുരിക്കാശേരി, സെന്റ് മേരീസ് എച്ച്എസ്എസ് മരിയാപുരം, സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഫാത്തിമമാതാ എച്ച്എസ്എസ് കൂമ്ബൻപാറ, സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ് ചെമ്മണ്ണാർ, സെന്റ് തോമസ് എച്ച്എസ്എസ് തങ്കമണി എന്നീ സ്കൂളുകള്‍ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.ഹൈസ്കൂള്‍ വിഭാഗത്തില്‍ വിമലഗിരി വിമല ഹൈസ്കൂള്‍, ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ് എന്നീ സ്കൂളുകള്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്കർഹരായി. സെന്റ് സേവ്യേഴ്സ് എച്ച്എസ് ചെമ്മണ്ണാർ പ്രവർത്തനമികവിനുള്ള എ ഗ്രേഡിനും അർഹരായി.യുപി വിഭാഗത്തില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂള്‍, മുരിക്കാശേരി സെന്റ് മേരീസ് യുപി സ്കൂള്‍, വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂള്‍ എന്നിവ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സെന്റ് മേരിസ് യു പി സ്കൂള്‍ മണിപ്പാറ, ഹോളി ക്വീൻസ് യുപി സ്കൂള്‍ രാജകുമാരി, സെന്റ് മേരിസ് യുപി സ്കൂള്‍ ഉദയഗിരി എന്നീ സ്കൂളുകള്‍ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.എല്‍പി വിഭാഗത്തില്‍ വെളളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്കൂള്‍ ഒന്നാം സ്ഥാനവും പാറത്തോട് സെന്റ് ജോർജ് എല്‍പി സ്കൂള്‍ രണ്ടാം സ്ഥാനവും മുരിക്കാശേരി സെൻ് മേരീസ് എല്‍പി സ്കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.ക്രിസ്തുരാജ് എല്‍പി സ്കൂള്‍ രാജമുടി, സെന്റ്് ആന്റണീസ് എല്‍പി സ്കൂള്‍ എല്ലക്കല്, ജയ് മാതാ എല്‍പി സ്കൂള്‍ എഴുകുംവയല്‍, വിമല എല്‍പി സ്കൂള്‍ വിമലഗിരി എന്നീ സ്കൂളുകള്‍ പ്രവർത്തന മികവിനുള്ള എ ഗ്രേഡിനും അർഹരായി.20ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തിഡ്രല്‍ പാരിഷ്ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ ഏജൻസിയുടെ അവാർഡ് വിതരണ ചടങ്ങില്‍ ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.