dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു: രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു

ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം നിലകൊള്ളുമെന്ന് എൽ മുരുകൻ പറഞ്ഞു. 2029 തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുമെന്നും എൽ മുരുകൻ വ്യക്തമാക്കി. ഒരു ദിവസവേതനക്കാരായ തൊഴിലാളികളുടെ മകനെ മന്ത്രിയാക്കിയതിൽ പ്രധാനമന്ത്രിയ്ക്ക് നന്ദിയെന്ന് അദേഹം പറഞ്ഞു.താഴേതട്ടില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബിജെപിയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് അദേഹം പറയുന്നു. രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴുള്ള പരിപാടികളില്‍ എല്‍ മുരുകന്‍ പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് എക്സ് പോസ്റ്റിൽ‌ അദേഹം കുറിച്ചു.തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷനായ എൽ. മുരുകൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് അദ്ദേഹം സമർപ്പിച്ചത്. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button