dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കുത്തനെ കൂട്ടി; സിറ്റിങ് ഫീസ് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ കൂട്ടി. സിറ്റിംഗ് ഫീസ് 750ല്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. യാത്രാബത്ത കിലോമീറ്ററിന് 14 രൂപയാക്കി കൂട്ടി. യുഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റില്‍ വന്നതിന് പിന്നാലെയാണ് ആനുകൂല്യങ്ങള്‍ കൂട്ടിയത്നവംബര്‍ 9നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടേയും സെനറ്റ് അംഗങ്ങളുടേയും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളുടേയും യാത്രാ ബത്തയും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചുകൊണ്ട് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം സിറ്റിംഗ് ഫീസില്‍ 160 ശതമാനത്തിലേറെ വര്‍ധനവാണുണ്ടായിരിക്കുന്നത്.മുമ്പ് കിലോമീറ്ററിന് 9 രൂപയായിരുന്നു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യാത്രാബത്ത. അതാണ് കിലോമീറ്ററിന് 14 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് ഇതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ഉയര്‍ന്ന വര്‍ധന നടപ്പിലാക്കിയതെന്നാണ് സര്‍വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ യുഡിഎഫ് അംഗങ്ങള്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരമൊരു വര്‍ധന എന്നതാണ് ശ്രദ്ധേയം. ജൂണ്‍ മാസത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ സിന്‍ഡിക്കേറ്റിലേക്ക് കടന്നുവന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button