News
കേരള സ്കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന് ജിജോ ജെയിംസിന് സസ്പെന്ഷന്

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്പെന്ഷന്. അറസ്റ്റിന് പിന്നാലെ നടപടി നേരിട്ടത് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് ജിജോ ജെയിംസ്.മേള അലമ്പാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണ് ആരോപണമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് പറഞ്ഞു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



