dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

കേരളത്തിലെ സ്വരണവിലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടും മൂന്നും പ്രാവശ്യമായി കൂടിയും കുറഞ്ഞും വില ചാഞ്ചാടി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്നത്തെ സ്വര്‍ണവിലസംസ്ഥാനത്ത് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 112,920 രൂപയാണ് ഇന്നത്തെ വില. ഒരുഗ്രാമിന് 14155യും. ഇന്നലെ ഒരു ഗ്രാമിന് 14,615 രൂപയും ഒരു പവന് 116,920 രൂപയുമായിരുന്നു വില. 4000 രൂപയുടെ കുറവാണ് പവന്‍ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത് . ഗ്രാമിന് 460 രൂപയുടെ വ്യത്യാസവും. ഇന്നലെ രാവിലെ കൂടിനിന്ന വില ഉച്ചയ്ക്ക് ശേഷം കുറയുകയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വിലവ്യത്യാസമുണ്ട്. ഇന്ന് കേരളത്തില്‍ 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 93,600 രൂപയിലും ഗ്രാമിന് 11700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത് . ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാമിന് 11,958 രൂപയും ഒരു പവന് 95,664 രൂപയുമായിരുന്നു വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button