dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,670 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 165 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,750 രൂപയും പവന് 70,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,640 രൂപയും പവന് 45,120 രൂപയുമാണ് ഇന്നത്തെ വില. അതേസമയം വെളളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലെയും ഇന്നും ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില തുടരുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.18 ലക്ഷം രൂപയെങ്കിലും ചിലവ് വരും..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button