കേരളത്തില്‍ സ്വണവില ഇന്നും വര്‍ധിച്ചു..

കേരളത്തില്‍ സ്വർണവില ഇന്നും വര്‍ധിച്ചു. ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 1,18,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,840 രൂപയും. ഇന്നലത്തെ വിപണിവിലയേക്കാള്‍ 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയുടെ കൂടുതലും. 18ഗ്രാം സ്വര്‍ണത്തിന് ഇന്ന പവന് 97,520 രൂപയും ഗ്രാമിന് 12,190 രൂപയുമാണ് ഇന്നത്തെ വില. 40 രൂപ പവനും 5 രൂപ ഗ്രാമിനും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയായിരുന്നു വില. എന്നാല്‍ വെള്ളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലത്തെ വിലയായ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയിലും തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലേയും ആഭ്യന്തര വിപണിയിലേയും മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍. പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളും വിപണിയില്‍ പ്രതിഫലിക്കും. ഇന്നത്തെ വില വര്‍ധനവ് ചെറിയ രീതിയിലാണെങ്കിലും അടുത്ത ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത



