കേരളത്തിൽ നിക്ഷേപിക്കു’; മുന്ന് ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

കേരളത്തിൽ വൻതോതിൽ നിക്ഷേപം നടത്താൻ ആഹ്വാനം ചെയ്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിനായി മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതികളും ഇൻവെസ്റ്റ് കേരള വേദിയിൽ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.ഓൺലൈനായി ആശംസ അറിയിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. പാലക്കാട്-മലപ്പുറം ബൈപ്പാസിന് 10,000 കോടി രൂപ, തിരുവനന്തപുരം ഔട്ടർ റോഡിന് 5000 കോടി, അങ്കമാലി ബൈപ്പാസിന് 6000 കോടി എന്നിങ്ങനെയും തുക പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തിൽ ഒരുക്കാൻ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.കേരളത്തിൽ പണം നിക്ഷേപിക്കാൻ കേന്ദ്രസർക്കാരിൻ്റെ ഉറച്ച പിന്തുണ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ പുരോഗമിക്കുമ്പോൾ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നിൽക്കാനാകുമെന്ന് ചോദിച്ച അദ്ദേഹം സിൽവർലൈനെ അനുകൂലിച്ചും സംസാരിച്ചു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ഇതാദ്യമായാണ്. സിൽവർലൈൻ യാത്രാസമയം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി. രാജീവിനെ മുക്തകണ്ഠം പ്രശംസിക്കാനും പിയൂഷ് ഗോയൽ മറന്നില്ല. സഹോദരനെന്ന് അഭിസംബോധന ചെയ്ത അദ്ദേഹം, പി.രാജീവ് മികച്ച പാർലമെൻ്റേറിയൻ ആയിരുന്നുവെന്നും പ്രശംസിച്ചു..