News
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചി: എടയാര്‍ വ്യവസായ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്സ് എന്ന ഓയിൽ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് ഈ തൊഴിലാളിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിക്കുന്നുണ്ട്.രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നിരവധി ജീവനക്കാർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്. തീപിടിത്തമുണ്ടായതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഓയിൽ കമ്പനി ആയതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.



