News
കൊലപാതക്കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ, ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് പിടികൂടി.

================================= അടിമാലി നീണ്ടപാറ അപ്സരക്കുന്ന് പുത്തൻപുരക്കൽ വീട്ടിൽ സുധീഷ് (26) ആണ് പിടിയിലായത്. 2023 ജനുവരി എട്ടിന് മദ്യത്തിൽ വിഷം കലർത്തി നൽകി അടിമാലി സ്വദേശി കുഞ്ഞുമോനെ (40) പ്രതി കൊലപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ 13.10.2026 തിയതി അടിമാലി മച്ചിപ്ലാവ് ഭാഗത്തു വെച്ച് ജില്ലാ പോലീസ് മേധാവിയുടെ LP സ്ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ) പിടികൂടി അടിമാലി പോലീസിന് കൈമാറി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



