dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് വിവരം

കൊളുക്കുമല: കൊളുക്കുമലയില്‍ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 400 അടി താഴ്ചയില്‍ നിന്നാണ് ചെന്നൈ അഭിരാമപുരം സ്വദേശി എന്‍ ദ്രവിനേഷി(25)ന്റെ മൃതദേഹം ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഡ്രോണ്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിയത്.ബന്ധുക്കള്‍ക്കൊപ്പം കൊളുക്കുമലയില്‍ സൂര്യോദയം കാണാന്‍ ട്രക്കിങ് ജീപ്പില്‍ എത്തിയതായിരുന്നു ദ്രവിനേഷ്. ഒപ്പമുണ്ടായിരുന്നവര്‍ക്കിടയില്‍ നിന്ന് പെട്ടെന്ന് ഓടിമാറി കൊക്കയിലേക്ക് ചാടുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം നടന്നത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button