dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശി വിദ്യ വി.ജി (45) ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡി. കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരാഴ്ച മുൻപ് തിരുവല്ലയിലെ മെഡ്ലൗഞ്ച് വെല്നെസ്സ് ക്ലിനിക്കില്‍ ചികിത്സയ്ക്കിടെ ആണ് വിദ്യയ്ക്ക് ഹൃദയാഘാതമുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചികിത്സാ പിഴവ് ഇല്ലെന്നാണ് സ്വകാര്യ ക്ലിനിക്കിന്റെ വിശദീകരണം. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button