dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസില്‍ നാല്‍പ്പത്തിരണ്ടുകാരിയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു.

നെന്മാറ: ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് പണം കവർന്ന കേസില്‍ നാല്‍പ്പത്തിരണ്ടുകാരിയെ നെന്മാറ പോലീസ് അറസ്റ്റ് ചെയ്തു.നെന്മാറ കണിമംഗലം പുഴക്കല്‍ത്തറ ചെരുവില്‍ സ്വദേശിനിയായ പ്രഭാവതി (പ്രസന്ന-42) ആണ് പിടിയിലായത്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ പതിനേഴാം വാർഡില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച വ്യക്തിയാണ് ഇവർ.കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയില്‍ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസില്‍ പരാതി നല്‍കി. നിരീക്ഷണക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.2020-ല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡില്‍നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button