ചന്തുവിനെതിരെയുള്ള സൈബർ ആക്രമണം സങ്കടകരം, ഒരു മൊബൈലുമായി ചിലർ എവിടെയും കയറിചെല്ലുകയാണ്’; നിയമനിർമാണം വേണമെന്ന് ലാൽജോസ്

കൈവിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളിൽ ഒരാളാണ് സലിം കുമാറെന്ന് സംവിധായകൻ ലാൽജോസ്. സിനിമയ്ക്ക് അപ്പുറം വ്യക്തിപരമായ ബന്ധം അദ്ദേഹവുമായി ഉണ്ട്. വീട്ടിൽ സ്ഥിരം പോകുമായിരുന്നു. കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധം. എന്നെക്കാൾ പ്രായം കുറവാണെങ്കിലും സലിം കുമാർ കാരണവരെ പോലെയാണ് പെരുമാറുക. ഡിപ്രഷനെ പോസിറ്റീവ് ആക്കി മാറ്റുന്ന ആൾ.സലീം നൽകിയ ചെടികളും പച്ചക്കറികളുമാണ് വീട്ടിൽ ഉള്ളത്. ഒരുപാട് കാര്യങ്ങളിൽ ഒരേ നിലപാടായിരുന്നു ഞങ്ങൾ രണ്ട്‌പേർക്കും. വലിയ ശൂന്യത അവശേഷിപ്പിച്ചാണ് സലീം കുമാറിന്റെ മടക്കം. ചന്തു സലീമിന്റെ കോപ്പി ആണ്.മനസ്സിൽ തോന്നുന്നത് തുറന്ന് പറയുന്ന ആളാണ് സലീം കുമാർ. നല്ല ചിന്തയും, നിരീക്ഷണവും ഉള്ളയാൾ. ചന്തുവിന് എതിരെയുള്ള സൈബർ ആക്രമണം സങ്കടകരം. വ്യക്തിപരമായ സ്പെയിസ് എല്ലാവർക്കും ഉണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറിചെല്ലുകയാണ്അതിന് ലൈസെൻസ് വേണം. നിയമനിർമാണം നടത്തണം. നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു. എയർപോർട്ടിൽ നിന്ന് വരുമ്പോഴും, ജിമ്മിൽ പോകുമ്പോൾ പിറകെ നടക്കുകയാണ്.കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ചോദിക്കുന്ന പോക്രികൾ (HOOLIGANS)ആണ് ഉള്ളത്. ചോദിക്കുന്നത് ഊള ചോദ്യങ്ങൾ. ഊള ചോദ്യങ്ങളുമായി വരുന്ന ഹൂളിഗൻസായി മാറുന്നു സോഷ്യൽ മീഡിയക്കാർ. ലൈസൻസും നിയമനിർമ്മാണവും വേണമെന്ന് സംവിധായകൻ ലാൽ ജോസ് ആവശ്യപ്പെട്ടു.



