dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജനന രജിസ്ട്രേഷന്‍ തെളിവുകള്‍ക്കായി നിര്‍ബന്ധിക്കരുത്: കേരള ഹൈക്കോടതി

കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ ജനന രജിസ്‌ട്രേഷന്‍ നടപടികളില്‍ ബന്ധപ്പെട്ട അധികാരികള്‍ മൃദുസമീപനം സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി.

ഇതിനായി നിർബന്ധപൂർവം തെളിവുകള്‍ ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,19,21 എന്നിവയുടെ ലംഘനമാണെന്ന് കാട്ടി ജനന രജിസ്‌ട്രേഷന്‍ നിഷേധിക്കുന്ന ഹര്‍ജി/അപേക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപഞ്ചായത്ത് സ്വദേശിയായ ഷംനാസ് ഷംസുദ്ദീന്‍, ഭാര്യ ഷംസിയ എന്‍, ഇവരുടെ രണ്ട് വയസ്സുകാരിയായ മകള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.”ജനന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അധികൃതര്‍ മൃദുസമീപനം സ്വീകരിക്കേണ്ടതായിരുന്നു. കര്‍ശനമായ തെളിവുകള്‍ ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു. സാധാരണ സാഹചര്യങ്ങളില്‍ ഒരു കുട്ടിയുടെ ജനന സ്ഥലവുമായി ബന്ധപ്പെട്ട് ആരും തെറ്റായ കഥ കെട്ടിച്ചമയ്ക്കില്ല. മാത്രമല്ല, അത് ഒരു വ്യക്തിക്കും മുന്‍വിധി ഉണ്ടാക്കുകയോ മറ്റേതെങ്കിലും വ്യക്തിയുടെ അവകാശങ്ങളെ ബാധിക്കാനോ സാധ്യതയില്ല,” ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജിക്കാർക്കു വേണ്ടി അഭിഭാഷകന്‍ എസ്‌കെ ആദിത്യനും മയ്യനാട് ഗ്രാമപഞ്ചായത്തിന് വേണ്ടി അഭിഭാഷകന്‍ സസിത് എംആറും ഹാജരായി.

കേസിനാസ്പദമായ സംഭവംബന്ധുക്കളില്‍ ഒരാളുടെ വീട്ടില്‍ വൈദ്യ സഹായമില്ലാതെയായിരുന്നു കുട്ടിയുടെ ജനനം. കുട്ടിയുടെ പിതാവ് കുഞ്ഞ് ജനിച്ച വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത് പോലെ ആ വാര്‍ഡിന്റെ അധികാരപരിധിയിലാണ് കുട്ടി ജനിച്ചതെന്ന് തെളിയിക്കുന്ന തെളിവ് ഇല്ലെന്നും അവര്‍ ആ വസതിയിലല്ല താമസിക്കുന്നതെന്നും സൂപ്രണ്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപേക്ഷ നിരസിക്കപ്പെട്ടു.കോടതി നിരീക്ഷണംഒരു വീട്ടില്‍ ജനനമോ മരണമോ ഉണ്ടായാല്‍ ആ വിവരം വീട്ടുടമസ്ഥനോ അല്ലെങ്കില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഒന്നിച്ച്‌ താമസിക്കുന്ന വീടാണെങ്കില്‍ വീട്ടുടമയോ വീട്ടുകാര്‍ അംഗീകരിച്ച വ്യക്തിയോ അക്കാര്യം രജിസ്ട്രാറെ അറിയിക്കണമെന്ന് ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിലെ 1969ലെ സെക്ഷന്‍ 8 (1)ല്‍ പറയുന്നു. അതേസമയം, ജനനവും മരണവും സംഭവിക്കുന്ന സമയത്ത് ഇയാള്‍ വീട്ടില്‍ ഇല്ലെങ്കില്‍ കുടുംബനാഥന്റെ അടുത്ത ബന്ധുവോ അല്ലെങ്കില്‍ ആ സമത്ത് അവിടെയുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയോട് ഇക്കാര്യം അറിയിക്കാമെന്നും വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഒന്നാം ഹര്‍ജിക്കാരന്റെ ജനനം ഏതെങ്കിലും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്ബ് വസതിയില്‍വെച്ചായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട നിര്‍ണായക കാര്യമാണെന്ന് കോടതി പറഞ്ഞു. ”എന്നാല്‍, ഈ ജനനത്തെ സാധൂകരിക്കുന്ന മെഡിക്കല്‍ തെളിവുകളൊന്നും ഇല്ല. അതിനാല്‍ മുകളില്‍ പരാമര്‍ശിച്ച വസതിയില്‍ ജനനം നടന്നതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ സിഎച്ച്‌എസി മയ്യനാടിന് കഴിഞ്ഞിട്ടില്ല എന്നത് സ്വാഭാവികമാണ്. ജനനം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാന്‍ സിച്ച്‌എസി സൂപ്രണ്ടിന് കഴിയാത്തതിനാല്‍ രണ്ടാമത്തെ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച അപേക്ഷ ഈ കാര്യത്തില്‍ കാരണമായി കാട്ടി പഞ്ചായത്തിന് നിരസിക്കാന്‍ കഴിയില്ല. ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നത് പോലെ ജനനം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ അധികാരപരിധിക്കുള്ളില്‍ നടന്നതാണോ എന്ന് പരിശോധിക്കാന്‍ മറ്റ് ഉറവിടങ്ങള്‍ കണ്ടെത്തുക എന്നതാണ് പഞ്ചായത്ത് സ്വീകരിക്കേണ്ട ശരിയായ നടപടി. ഇത്തരമൊരു നടപടിക്രമം പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് വ്യക്തമാണ്,” കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button