dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടി.ഇന്നലെ രാത്രിയിലാണ് രാജന്‍ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജന്‍ ജോസഫിനെക്കൂടാതെ സിബി എന്ന ഒരാള്‍ക്ക് കൂടി എതിരെ പരാതി നല്‍കിയിട്ടുണ്ട്. രാജന്‍ ജോസഫ് നിലവില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. അടൂര്‍ പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാള്‍ ശ്രീനാദേവി കുഞ്ഞമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം മുന്‍ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഒളിവില്‍പ്പോയ രാജനെ തിരഞ്ഞ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇയാള്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button