News
ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴിലെ അടിമാലി ശിശുവികസനപദ്ധതി ആഫീസിനു പരിധിയിലുള്ള കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 21 അങ്കണവാടികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഫര്‍ണിച്ചർ /ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകൾ മുദ്ര വച്ച കവറില്‍ ഫെബ്രുവരി 17 ന് പകല്‍ 12 മണിവരെ ഐസിഡിഎസ് അടിമാലി ആഫീസില്‍ സ്വീകരിക്കും. അന്ന് വൈകീട്ട് 3 ന് സന്നിഹിതരായ കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറന്നു പരിശോധിക്കും.. ഫോണ്‍ : 9447876176