
പുതിയ ടെര്‍മിനല്‍ നിര്‍മാണം ആരംഭിക്കുന്നതിനായി പൂര്‍ണമായി അടയ്ക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 7.05 കോടി രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണിയുന്നത്.സര്‍വീസുകള്‍ പെരുന്ന ബസ് സ്റ്റാന്ഡില്നിന്ന്ജനങ്ങള്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കാന്‍ ബദല്‍ സംവിധാനമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ചിരുന്ന സര്‍വീസുകള്‍ പെരുന്ന സ്റ്റാന്‍ഡില്‍നിന്നു സര്‍വീസുകള്‍ നടത്തും. തിരുവല്ല ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിര്‍ത്തി ആളിനെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിര്‍ത്തിയ ശേഷം കടന്നുപോകും.കോട്ടയത്തുനിന്നു തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ മുന്നിലുള്ള ടാക്സി സ്റ്റാന്‍ഡ് ഭാഗത്ത് നിര്‍ത്തി ആളുകളെ ഇറക്കുകയും പെരുന്ന ബസ് സ്റ്റാൻഡിന്റെ സമീപത്തു നിര്‍ത്തി യത്രക്കാരെ കയറ്റി തിരുവനന്തപുരം ഭാഗത്തേക്ക് പോകും. മറ്റു സര്‍വീസുകള്‍ എല്ലാം പെരുന്ന സ്റ്റാന്‍ഡില്‍നിന്നു തന്നെ സര്‍വീസ് നടത്തും.