dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ട്രോളി ബാഗില്‍ 37 കിലോ കഞ്ചാവുമായി വിദ്യാര്‍ഥിനിയടക്കം യുവതികള്‍ പിടിയില്‍; കാരിയറായത് പോക്കറ്റ് മണിക്കെന്ന്

കൊച്ചി: ബംഗാളില്‍നിന്ന് ട്രോളി ബാഗില്‍ കടത്തിയ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാർഥിനിയടക്കം രണ്ട് യുവതികള്‍ പിടിയിലായി.എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുർഷിദാബാദ് സ്വദേശിനികളായ 21കാരിയായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് പിടിയിലായത്.ഓർഡർ പ്രകാരം ബംഗാളില്‍നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച്‌ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇവർ ബംഗാളില്‍നിന്ന് കഞ്ചാവെത്തിച്ചത്. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു.പോക്കറ്റ് മണിക്കായാണ് കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി പൊലീസിനോട് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button