News
ഡൽഹി സ്‌ഫോടനം: തിരിച്ചടി നേരിട്ട് കശ്മീർ താഴ്‌വരയിലെ ടൂറിസ്റ്റ് മേഖല

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രതിസന്ധിയിലായ കശ്മീർ താഴ്‌വരയ്ക്ക് വീണ്ടും തിരിച്ചടി. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ കശ്മീരിൽ നിന്നുള്ള യുവാക്കളുടെ പങ്ക് വ്യക്തമായതോടെ പ്രദേശത്തെ വിനോദസഞ്ചാര മേഖല വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. പഹൽഹാം ആക്രമണത്തെ തുടർന്ന് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കേന്ദ്ര ഭരണപ്രദേശത്തേക്കുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിരുന്നു.താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ വരുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പങ്കുവച്ചതിന് പിന്നാലെയാണ് ഡൽഹി സ്‌ഫോടനത്തോടെ വീണ്ടും വിനോദസഞ്ചാര മേഖലയിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്.



