താഴത്തില്ലെടാ… 2025 സ്വര്‍ണത്തിന്റെ വര്‍ഷം; ഇന്നും വില കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് താഴാതെ സ്വര്‍ണവില. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 58,480 രൂപയാണ് ഇന്നത്തെ വില. ഇന്ന് മാത്രം പവന് വര്‍ധിച്ചത് 200 രൂപയാണ്. ഈ പുതുവര്‍ഷം മുതല്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. ഒന്നാം തീയതി മുതലുള്ള കണക്കുകള്‍ പ്രകാരം ജനുവരി നാലിന് മാത്രമാണ് സ്വര്‍ണ വില കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 7285 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6010 രൂപയുമാണ്.
പുതുവര്‍ഷം ആരംഭിച്ചതോടെ വിവാഹ സീസണ് ശക്തമായിട്ടുണ്ട്. ഇത് സ്വര്‍ണത്തിന്റെ വിലവര്‍ധനവിന് കാരണമായിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസത്തില്‍ ഏകദേശം 48 ലക്ഷത്തോളം വിവാഹം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ ഫെഡറല്‍ നിരക്ക് കുറയ്ക്കല്‍, ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കാനെടുത്ത തീരുമാനം എന്നിവയും വിലവര്‍ധനവിന് കാരണമാണ്. ഇതിന് പുറമെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ആഗോളതലത്തിലും സ്വര്‍ണവില വര്‍ധിക്കുന്നുണ്ട്.അതേസമയം 2025ല്‍ സ്വര്‍ണവില കുറഞ്ഞേക്കുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നതും ഫെഡ് പോളിസി പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമാണ് സ്വര്‍ണവില കുറഞ്ഞേക്കുമെന്ന വിലയിരുത്തലിന് കാരണം.