dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തുടര്‍ച്ചയായ ചാഞ്ചാട്ടം; സ്വര്‍ണവില ഇന്ന് താഴേക്ക്, പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിവ് നേരിട്ടു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലും പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയുമാണ് സ്വര്‍ണവില. രാജ്യാന്തരവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറില്‍ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാന്‍ ഇടയാക്കിയത്.വിവിധ കാരറ്റുകളിലെ നിരക്ക്18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,790 രൂപയും പവന് 86,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,410 രൂപയും പവന് 67,280 രൂപയുമാണ് നിരക്ക്. ഒന്‍പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,425 രൂപയും പവന് 43,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പ്രധാനമായും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഈ വിഭാഗത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചേക്കാം..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button