dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ വിനിത, രാധ, നാലാം ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയത്. ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.ദിയ കൃഷ്ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തട്ടിപ്പ് നടത്തി പണം എടുത്തതിന് രേഖകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്ത പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ക്രൈംബ്രാഞ്ച് കോടതി അറിയിച്ചിരുന്നു. കള്ളക്കേസ് ആണ് ഇതൊന്നും, തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഉണ്ടായതെന്നും ജാമ്യം നല്‍കണമെന്നും ആയിരുന്നു ജീവനക്കാരികളുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button