dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദേവസ്വം ബോര്‍ഡുകളില്‍ ഒന്നിൻ്റെ എങ്കിലും പ്രസിഡൻ്റ് പദവി പട്ടികജാതി സമൂഹത്തിന് നല്‍കണം; കൊടിക്കുന്നില്‍ സുരേഷ്

തിരുവന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി സമൂഹത്തിന് നല്‍കണമെന്ന ആവശ്യവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി. ചരിത്രം തിരുത്തി എഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കേണ്ടത് പട്ടികജാതി സമൂഹത്തിന്റെ അവകാശമാണ്. അയ്യങ്കാളി ജയന്തി പരിപാടിയില്‍ ദേവസ്വം മന്ത്രി കെ മുരളീധരനെ വേദിയിലിരുത്തിയായിരുന്നു എം പിയുടെ ഈ ആവശ്യം.അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം പി ഇക്കാര്യം ഉന്നയിച്ചത്. അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു ചെയര്‍മാന്‍ സ്ഥാനമോ അല്ലെങ്കില്‍ ഒരു പ്രസിഡന്റ് സ്ഥാനമോ പട്ടികജാതിക്കാരന് കൊടുത്തുകൂടെ എന്നതായിരുന്നു ചോദ്യം. അത് തങ്ങളുടെ അവകാശമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് വെള്ള ഈച്ചരനെ ദേവസ്വം വകുപ്പ് മന്ത്രിയാക്കിയതിനു ശേഷം പിണറായി സര്‍ക്കാരാണ് തങ്ങളുടെ സമുദായത്ത് നിന്നും ഒരാളെ പരിഗണിച്ചതെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടിക ജാതി സമുദായത്തില്‍ നിന്നുള്ള എംഎല്‍എമാരുടെയും എംപിമാരുടെയും യോഗം സര്‍ക്കാര്‍ അടിയന്തരമായി വിളിച്ചു ചേര്‍ത്ത് സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button