dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ദേവസ്വം ബോര്‍ഡ് ഡിജിറ്റലൈസേഷന്‍; 70 കോടിയുടെ കരാറില്‍ വന്‍ ദുരൂഹത, അട്ടിമറി ഡോ. സന്തോഷ് ബാബു എം ഡി ആയിരിക്കെ

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട 70 കോടിയുടെ കരാറില്‍ വന്‍ ദുരൂഹത. കിറ്റ്ഫ്ര ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് ദേവസ്വം ബോര്‍ഡുമായി കരാറുണ്ടാക്കിയത്. പദ്ധതിയിലേക്കുള്ള ഉദ്യോഗസ്ഥ നിയമനത്തിനും സര്‍ക്കാര്‍ അനുമതി ഇല്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളുടെയും വരവ് ചെലവ് കണക്കുകളടക്കം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു ദേവസ്വം ബോര്‍ഡില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നത്. 10 രൂപയുടെ വഴിപാട് മുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്നാണ് പദ്ധതിക്കായി കിറ്റ്ഫ്രയെ സമീപിച്ചത്. എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് കിറ്റ്ഫ്ര പദ്ധതി ഏറ്റെടുത്തതെന്നാണ് വിവരം.ഡോ. സന്തോഷ് ബാബുവിന്റെ നിയമനത്തിലും ദുരൂഹതയുണ്ട്. പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് മേധാവിയായാണ് ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചത്. ദേവസ്വം ബോർഡ് ഡിജിറ്റലൈസേഷൻ കരാറിൽ അട്ടിമറി നടന്നത് ഡോ. സന്തോഷ് ബാബു കിറ്റ്ഫ്ര എംഡി ആയിരിക്കെയാണ്. കരാർ എടുത്ത ശേഷം സന്തോഷ് ബാബു ഉൾപ്പെടെ മൂന്നംഗങ്ങൾ ഉൾപ്പെട്ട പ്രൊജക്ട് മാനേജ്മെൻറ് യൂണിറ്റ് (PMU)രൂപീകരിക്കുകയായിരുന്നു. കിറ്റ്ഫ്ര മുൻ ജനറൽ മാനേജർ രാഹുൽ രാജ്, ഡോ. കെ പി നൗഫൽ എന്നിവരായിരുന്നുമറ്റംഗങ്ങൾ.ഇൻഫർമേഷൻ കേരള മിഷൻ ഉദ്യോഗസ്ഥനായ കെപി നൗഫൽ PMU ൽ ഉൾപ്പെട്ടത് തദ്ദേശവകുപ്പ് അറിയാതെയാണ്. പിഎംയു രൂപീകരിച്ച ശേഷം സന്തോഷ് ബാബു എംഡി സ്ഥാനം രാജിവച്ചു. രാഹുൽ രാജ് കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി നിയമിക്കപ്പെട്ടു. ഈ രണ്ട് ഉദ്യോഗസ്ഥരും KITFRA യിൽ നിന്ന് മാറിയിട്ടും ഡിജിറ്റലൈസേഷൻ കരാർ കൈകാര്യം ചെയ്യുന്നത് ഈ മൂവർ സംഘം തന്നെയാണ്. ഐടി സ്പെഷ്യൽ സെക്രട്ടറി കിറ്റ്ഫ്രയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button