dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്ര, ഈ യാത്രയുടെ ഗുണം ബജറ്റിൽ കാണാൻ പറ്റും; വി.വി രാജേഷ്

വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് തിരുവനന്തപുരം മേയർ വി.വി രാജേഷ്. ഡൽഹി യാത്രകൊണ്ടുള്ള ഗുണം ബജറ്റിൽ ഉൾപ്പെടെ കാണാൻ പറ്റും. തിരുവനന്തപുരത്ത് ഭരണ സ്തംഭനമില്ല. രണ്ട് പ്രധാന ചുമതലക്കാരെ കോർപറേഷനിൽ നിർത്തിയിട്ടുണ്ട്. നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്രയെന്നും വി.വി രാജേഷ് വ്യക്തമാക്കി.നഗരസഭയിലെ 50 ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിൽ എത്തിയത്. കേരള എക്സ്പ്രസിലാണ് യാത്ര. ബിജെപിക്ക് പിന്തുണ നൽകിയ നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ യാത്രയിലില്ല. വിവിധ റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകി. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും. 13നാണ് മടക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button