News
നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി; പിന്നാലെ തീപിടിത്തം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിന് പിന്നാലെ ഉഗ്രശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഹോട്ടലും ലോറിയുടെ ഡ്രൈവര്‍ ക്യാബിനും കത്തിനശിച്ചു. ആര്‍ക്കും പരിക്കുകള്‍ ഇല്ല.ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.



