dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നീറ്റ് പരീക്ഷയിൽ 416 ആം റാങ്ക് നേടി. ആദിവാസി യുവാവ് ഇടുക്കിയുടെ അഭിമാനം

.ഇടുക്കി /ഉപ്പുതറ: നീറ്റ് പരീക്ഷയിൽ 416 റാങ്ക് നേടി കണ്ണംപടി ആദിവാസി കോളനിയിൽ റാങ്ക് തിളക്കം കണ്ണംപടി കിഴുകാനും പുത്തൻപുരയ്ക്കൽ പി കെ.ലിയോ ആണ് അഭിമാന നേട്ടം കൈവരിച്ചത്. കണ്ണംപടി ആദിവാസിക്കുടിയില്‍നിന്നും ഡോക്ടറാകാനൊരുങ്ങുന്ന ആദ്യത്തെ പുരുഷ വിദ്യാർഥിയാണ് ലിയോ. ഓള്‍ ഇന്ത്യാതലത്തില്‍ യോഗ്യത നേടിയ 15,000 വിദ്യാർഥികളില്‍ 2441 -ാം റാങ്കാണ് ലിയോയിക്ക്. ഇവിടെനിന്ന് രണ്ടുപേർ മെഡിസില്‍ ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇരുവരും പെണ്‍കുട്ടികളാണ്.കണ്ണംപടി കിഴുകാനം പുത്തൻപുരയ്ക്കല്‍ പി.കെ. കുമാരന്‍റെയും സിജിമോളുടെയും മൂന്നു മക്കളില്‍ മൂന്നാമത്തെ മകനാണ് ലിയോ. പിതാവ് കൃഷിക്കാരനും പ്രേഷിത പ്രവർത്തകനുമാണ്. ആദിവാസി പിന്നാക്ക സമുദായങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുകയാണ് ലിയോയുടെ സ്വപ്നം. മാട്ടുതാവളം സെന്‍റ് സെബാൻ സ്കൂള്‍, മേരികുളം മരിയൻ സ്കൂള്‍, ജവഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിലായിരുന്നു പഠനം.പട്ടികവർഗ വകുപ്പിന്‍റെ സ്കോളർഷിപ്പോടെ എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് നീറ്റ് പരിശീലനം. മൂത്ത സഹോദരൻ ഫ്രെഡി സിഎ വിദ്യാർഥിയാണ്. രണ്ടാമത്തെ സഹോദരൻ ടൈറ്റസ് ചരിത്രവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button