dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെടുങ്കണ്ടം യൂണിയനില്‍ സംയുക്ത ചതയദിനാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ

നെടുങ്കണ്ടം:ശ്രീനാരായണ ഗുരുദേവന്റെ 171 മത് ജയന്തി പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനില്‍ ആഘോഷിക്കും.സെപ്തംബർ 7ന് രാവിലെ 8 യൂണിയൻ ആസ്ഥാനത്ത് സഹ്യാദ്രി നാഥനാരായണ ഗുരു പീഠത്തില്‍ യൂണിയൻ പ്രസിഡന്റ് സജി പറമ്ബത്ത് പതാക ഉയർത്തും.തുടർന്ന് ശാഖാ കേന്ദ്രങ്ങളില്‍ 8.30 ന് ശാഖാ പ്രസിഡന്റുമാർ പതാക ഉയർത്തും. തുടർന്ന് യൂണിയനില്‍ നെടുങ്കണ്ടം തൂക്കുപാലം, ഉടുമ്ബൻചോല എന്നീ മൂന്ന് മേഖലകളിലായി ചെണ്ടമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്ബടിയോടെ വർണശബളമായ ചതയദിന ഘോഷയാത്രയും നടത്തും. രാവിലെ 9.30 ന് തൂക്കുപാലം മേഖല ഘോഷയാത്ര കല്ലാർ ശാഖയിലെ മുണ്ടിയെരുമ ഗുരുദേവ മന്ദിരത്തില്‍ നിന്നും ആരംഭിച്ച്‌ തൂക്കുപാലം ഉദയഗിരി ശാഖാങ്കണത്തില്‍ സമാപിക്കും. കല്ലാർ, ഉദയഗിരി, രാമക്കല്‍മേട്, വിജയപുരം, പുഷ്പകണ്ടം, പാമ്ബാടുംപാറ, തേർഡ്ക്യാമ്ബ്, കുരുവിക്കാനം, പ്രകാശ്ഗ്രാം എന്നീ ശാഖകള്‍ തൂക്കുപാലം മേഖലാ ഘോഷയാത്രയില്‍ പങ്കടുക്കും.ഉച്ചയ്ക്ക് 1.30 ന് നെടുങ്കണ്ടം മേഖലാ ഘോഷയാത്ര കല്ലാർ സഹ്യാദ്രിനാഥ ശ്രീനാരായണ ഗുരുപീഠത്തില്‍ നിന്ന് അരംഭിച്ച്‌ ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തില്‍ സമാപിക്കും. ഉടുമ്ബൻചോല മാട്ടുത്താവളം മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശാഖാങ്കണത്തിലെത്തി സമാപിക്കും തുടർന്ന് ഓരോ മേഖലകളിലും ചതയ സദ്യയും, പായസവിതരണവും നടത്തും. നെടുംകണ്ടം മേഖലാ ഘോഷയാത്രയില്‍ നെടുംകണ്ടം, കൗന്തി, ചിന്നാർ, കോമ്ബയാർ, മഞ്ഞപ്പാറ, ആനക്കല്ല്, മാവടി, പച്ചടി, മഞ്ഞപ്പെട്ടി എന്നീ ശാഖകള്‍ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍, യോഗം ബോർഡ് മെമ്ബർ കെ.എൻ.തങ്കപ്പൻ, യൂണിയൻ കൗണ്‍സില്‍ അംഗങ്ങളായ എൻ. ജയൻ, പി മധു, സുരേഷ് ചിന്നാർ, സി.എം. ബാബു എന്നിവർ ചതയദിന സന്ദേശം നല്‍കും. മഹാ സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ഗുരുകാരുണ്യ നിധി സമാഹരണവും നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button