dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ കാർ ഓടിച്ച സുഹൈലിനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ചിരുന്നെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. വാഹനം അമിതവേഗത്തിൽ ആയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ. രാസലഹരി ഉപയോഗിച്ചോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞായിരുന്നു നാട്ടുകാരോട് തട്ടിക്കയറിയത്.അപകടത്തിൽ ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി. റോഡ് സേഫ്റ്റി കമ്മീഷണറോട് ആണ് റിപ്പോർട്ട് തേടിയത്. അടിയന്തര പ്രാധാന്യത്തിൽ റിപ്പോർട്ട് കൈമാറാൻ നിർദേശം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിലാക്കും. പ്രതി സുഹൈൽ സജീവ് മൂന്ന് ബാറിൽ കയറി മദ്യപിച്ചെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിന്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. പൊലീസ് എഫ്ഐആറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button