dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നേമത്ത് 1000 കോടി രൂപയുടെ വികസനം നടത്തി; ആര് വോട്ട് ചെയ്താലും സ്വീകരിക്കും’; വി ശിവൻകുട്ടി

ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. തന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തരുന്നത് സ്വീകരിക്കും. ആർക്ക് വോട്ട് ചെയ്യണമെന്നത് വോട്ടറുടെ അവകാശമെന്നും വി ശിവൻകുട്ടി പറഞ്ഞു. നേമത്ത് 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും അദേഹം വ്യക്തമാക്കി.മാതേതരത്വ ജനാധപത്യ നിലപാടിൽ ഉറച്ച് നിന്നാണ് താൻ മത്സരിക്കുന്നത്. സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം ആര് വോട്ട് ചെയ്താലും സ്വീകരിക്കുക എന്നതാണെന്ന് വി ശിവൻകുട്ട്ി വ്യക്തമാക്കി. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ പിന്മാറി. വികസന കാര്യങ്ങളിൽ ചർച്ച നല്ലതാണ്. ഈ ചർച്ച അദേഹത്തിന് ഒരുപാട് ദോഷം ചെയ്യുമെന്നത് കണ്ടാണ് ഇപ്പോൾ ചർച്ചയിൽ നിന്ന് പിന്മാറിയതെന്ന് വി ശിവൻകുട്ടി പറഞ്ഞു.സിപിഐഎം-ബിജെപി ഡീൽ എങ്ങനെയാണ് നേമത്ത് വർക്ക്ഔട്ടാകുന്നത്. നേമത്ത് ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരം. കോൺഗ്രസിന്റേത് കണ്ണടച്ചുള്ള ആരോപണമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. താൻ മണ്ഡലത്തിൽ പുതിയ ആളല്ല. അതുകൊണ്ട് മണ്ഡലത്തിൽ പ്രചാരണം വേഗത്തിലാക്കാൻ കഴിയുമെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button