News
നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊല്ലം : കൊല്ലത്ത് പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സസ്പെൻഷൻ. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് കമ്മീഷണറിൻ്റെ ഉത്തരവിൽ പറയുന്നു.സസ്പെൻഷൻ ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു.നവംബർ ആറാം തീയതി പുലർച്ചെയാണ് നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ വനിതാ പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. പൊലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുക്കുകയായിരുന്നു.



