dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പത്തനംതിട്ട കോന്നി പാറമട അപകടം: രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ക്വാറിയിൽ വീണ്ടും പാറ ഇടിക്കുന്ന സാഹചര്യമുണ്ടെന്ന് ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു. ആലപ്പുഴയിൽ നിന്ന് ഉയർന്ന ശേഷിയുള്ള ക്രെയിൻ കൊണ്ടുവരും. അതിനു ശേഷമായിരിക്കും രക്ഷാപ്രവർത്തനം പുനരാരംഭിക്കുക. ക്രെയിൻരണ്ടുമണിക്കൂറിനുളളിൽ ‘പാറ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മേലുദ്യോഗസ്ഥർ നിർദ്ദേശം തന്നത് അനുസരിച്ചാണ് മുകളിലേക്ക് കയറിയത്. രണ്ട് പോയിൻ്റുകൾ കണ്ടുവെച്ചിട്ടുണ്ട്. ക്രെയിൻ വന്നാലുടൻ ഹക്ക് ചെയ്ത് എക്‌സ്‌കവേറ്റർ ഉയർന്നതും. ജീവന് പണയംവെച്ചുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്തുന്നത്’- ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സംയുക്തമായാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. ജാർഖണ്ഡ് സ്വദേശി അജയ് റായ് എക്സ്കവേറ്ററിനുളളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് മാത്രമാണ് പ്രവേശിക്കാൻ അനുമതി. ചെങ്കളത്ത് ഖനനത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നുമണിയോടെ ഉണ്ടായ അപകടത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയത്.അതിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഒഡീഷ സ്വദേശിയായ മഹാദേവ് പ്രതാപ് എന്നയാളുടെ മൃതദേഹം കണ്ടെത്തി. എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അറുപത് അടി ഉയരത്തിൽനിന്ന് പാറകൾ എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകൾ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തിൽപെട്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button