News
പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കലക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട: ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടറുടെ കാര്‍ മറ്റൊരു ഔദ്യോഗിക വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. പത്തനംതിട്ട കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കലക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. കളക്ടറുടെ പരിക്ക് ഗുരുതരമല്ല.



