News
പത്തനംതിട്ടയിൽ പൊലീസുകാരനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല ട്രാഫിക് പൊലീസിലെ സിപിഒയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി ആർ രതീഷാണ് വീട്ടിൽ തൂങ്ങിമരിച്ചത്. 41 വയസ്സായിരുന്നു. രണ്ടര മാസമായി രതീഷ് ജോലിക്ക് ഹാജരായിരുന്നില്ല. ചിറ്റാറിലെ വീട്ടിൽ നിന്നും റാന്നിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.
ആത്മഹത്യ ശ്രമം നടക്കുമ്പോൾ രതീഷിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. സംഭവം നടന്നതിന് ശേഷം ബന്ധുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. രതീഷ് അമിതമായി മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്