News
പരീക്ഷാ ക്രമക്കേട്; പി എസ് സി അഡീഷണല്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം | പി എസ് സി പരീക്ഷാ അഡീഷണല്‍ സെക്രട്ടറിക്ക് ആര് ഹരിയെ സസ്പെന്‍ഡ് ചെയ്തു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാ കേസില്‍ ഹരിയെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.പിന്നാലെയാണ് സസ്പെന്ഷന്കേസില് പ്രതി ചേര്‍ക്കപ്പെട്ട പിഎസ്സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന പി സതീഷിന്റെ ആനുകൂല്യങ്ങള്‍ തടയാനും തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം വിരമിച്ച ഉദ്യോഗസ്ഥനാണ്.ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ നടത്തിപ്പില്‍ ഇരുവരും നേരിട്ട് ഇടപെട്ടിരുന്നു എന്നാണ് കണ്ടെത്തല്‍. ഇരുവരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസില്‍ പ്രതി ചേര്‍ത്തത്.



