News
പവർകട്ടിനൊപ്പം കള്ളന്റെ വിക്രിയയും; ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതൻ പ്രദേശത്തെ ട്രാൻസ്ഫോമറിന്റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി നിയന്ത്രണത്തിനിടെ ഫ്യൂസ് മോഷണം കൂടിയായതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. നാട്ടുകാരുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.



