dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പാലക്കാട് പണം നല്‍കിയത് നീയല്ലേ, ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകി മുൻ ബിജെപി നേതാവ്

ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. ആലപ്പുഴയിലെ ബിജെപി മുൻ നേതാവ് ബിന്ദുവാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.പാലക്കാട്ടേക്ക് പണം കൊടുത്തയച്ചത് ബിന്ദു ആണെന്ന് ആയിരുന്നു ശോഭയുടെ ആരോപണം. ഭീഷണി ഫോൺ കോളിന്റെ ഓഡിയോ റെക്കോർഡ് ബിന്ദു പുറത്തു വിട്ടു. ആലപ്പുഴ രജിസ്ട്രഷൻ കാറിലാണ് പണം വിതരണം ചെയ്യാനെത്തിയ സ്ത്രീ എത്തിയതെന്നും ഫോൺ കോളിൽ ശോഭ സുരേന്ദ്രൻ പറയുന്നു.ശോഭയുടെ ആരോപണം തെളിവുകൾ ഇല്ലാതെ. കുറ്റം ആരുടെയെങ്കിലും തലയിൽ വെയ്ക്കാൻ ശ്രമം. ആലപ്പുഴ ബിജെപിയിൽ ശോഭ പക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. തുടർന്ന് രാജീവ്‌ ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നൽകി. ആലപ്പുഴയിൽ വന്ന് ശോഭ പണം പിരിക്കുന്നു എന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെന്നും ബിന്ദു ആരോപിച്ചു.ശോഭക്ക് ദാർഷ്ട്യം. സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പാലക്കാട്‌ പണം നൽകിയത് താൻ ആണെന്ന് ശോഭ തെളിയിക്കണം. ശോഭ പക്ഷത്തേക്ക് തന്നെയും ചേർക്കാൻ ശ്രമിച്ചു. ഇതിന് താൻ തയ്യാറായില്ല, ഇതോടെ ശത്രുതയായി. പാർട്ടിയുടെ എല്ലാ ഭാഗത്തു നിന്നും മാറ്റി നിർത്തി . ശോഭയ്ക്ക് എതിരായ എഫ് ബി പോസ്റ്റ്‌ നീക്കം ചെയ്തത് ജില്ലാ നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ്. ആലപ്പുഴയിൽ ഇപ്പോഴും ശോഭ പക്ഷം പ്രവർത്തിക്കുന്നു. അരുൺ അനിരുദ്ധനെ അമ്പലപ്പുഴയിൽ മത്സരിപ്പിച്ചത് ശോഭ സുരേന്ദ്രനാണ്.പാലക്കാട്ടെ തെരഞ്ഞെടുപ്പിന് വേണ്ടി ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്ന് പൈസ പിരിച്ചെന്നും ശോഭയ്ക്ക് കീഴില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും ബിന്ദു പറഞ്ഞു. ശോഭാ സുരേന്ദ്രന്റെ സ്വഭാവം വെച്ച് പാലക്കാട് പണം നല്‍കിയിട്ടുണ്ടാകുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button