dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പിടിവിട്ട് സ്വര്‍ണവില; ഇന്നും കുത്തനെ വര്‍ധിച്ചു

സ്വര്‍ണ വിലയില്‍ ഇന്നും വന്‍ വര്‍ധനവ്. പവന് 400 രൂപ വര്‍ധിച്ച് 94,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11815 രൂപയായി. ഇന്നലെ രാവിലെ സ്വര്‍ണവില 2400 രൂപ വര്‍ധിച്ച് പവന് 94360 രൂപയിലേക്കെത്തിയിരുന്നു. ഉച്ചയായതോടെ 1200 രൂപ കുറഞ്ഞ് പവന് 93,360 രൂപയായി. വൈകുന്നേരമായപ്പോള്‍ വീണ്ടും വര്‍ധിച്ച് ഒരു പവന് 94,120 രൂപ എന്ന നിലയിലേക്കെത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 9697 രൂപ നല്‍കണം. 24 കാരറ്റ് സ്വര്‍ണത്തിന് 12,889 രൂപയാണ് വില.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച അനുസരിച്ച് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button