News
പൂനെയിൽ 37 പേർക്ക് കൂടി അപൂർവ്വമായ ഗില്ലെയ്ൻ ബാരെ സിൻഡ്രോം സ്ഥിരീകരിച്ചു

മുംബൈ: പൂനെയിൽ 37 പേർക്ക് കൂടി അപൂർവ്വമായ നാഡീരോഗമായ ഗില്ലെയ്ൻ ബാരെ സിൻഡ്രോം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 59 ആയി. ഇക്കൂട്ടത്തിൽ 40 പേരും പുരുഷന്മാരാണ്. കൂടുതൽ കേസുകളും സ്ഥിരീകരിച്ചിട്ടുള്ളത് പൂനെയിലെ ഗ്രാമീണ മേഖലകളിലാണ്. 11 പേർക്കാണ് പൂനെ സിറ്റിയിൽ രോഗമുള്ളത്. 12 പേർക്ക് പിംപ്രി- ചിഞ്ച് വാഡ് മേഖലയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണം വയറുവേദന, അതിസാരം, കൈകാലുകൾക്ക് ബലക്ഷയം അനുഭവപ്പെടുക എന്നിവയാണ്.രോഗനിർണയ പരിശോധനയ്ക്കായി എടുക്കുന്നത് രക്തം, തൊണ്ടയിലെ സ്രവം എന്നിവയാണ്.