dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് ഷെൽ; പെട്രോൾ ലിറ്ററിന് 7.41രൂപയും ഡീസൽ ലിറ്റനിന് 25.01 രൂപയും കൂട്ടി

ബെംഗളൂരു: സ്വകാര്യ എണ്ണക്കമ്പനിയായ നയാരയ്ക്ക് പുറകെ പെട്രോൾ ഡീസൽ ചാർജുകൾ വർദ്ധിപ്പിച്ച് ഷെൽ എണ്ണക്കമ്പനിയും. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്വകാര്യ എണ്ണക്കമ്പനിയായ ഷെൽ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നിരക്ക് വർദ്ധിപ്പിച്ചത്. ഇന്നാണ് വർദ്ധിപ്പിച്ച എണ്ണവില ഷെൽ അറിയിച്ചത്. ബെംഗളൂരുവിലെ വിലയനുസരിച്ച് പെട്രോൾ ലിറ്ററിന് 7.41 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് പെട്രോൾ വില 119.8 ആയി ഉയർന്നു. അതേസമയം പവർ പെട്രോളിന്129.85 രൂപയാണ്. ഡീസൽ വിലയും ഷെൽ ഉയർത്തിയിട്ടുണ്ട്. ഡീസൽ ലിറ്ററിന് 25.01 രൂപയാണ് കൂട്ടിയത്. ഇതോടെ ഡീസൽ വില ലിറ്ററിന് 123.52 രൂപയായി. പ്രീമിയം ഡീസലിന് 133.52 രൂപ നൽകേണ്ടിവരും.കഴിഞ്ഞാഴ്ച്ചയാണ് സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോള്‍ ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്റര്‍ 3 രൂപയും കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര എനര്‍ജി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് എണ്ണ വില കൂട്ടിത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ ഇന്ധന പ്രതിസന്ധി നേരിടാതിരിക്കാൻ കേന്ദ്രസർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ച് ഉത്തരവിറക്കിയിരുന്നു. 10 രൂപയുടെ നികുതിയിളവാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതോടെ പെട്രോൾ ഇന്ധന നികുതി 3 രൂപയായും ഡീസലിൻ്റെ നികുതി പൂർണ്ണമായും കുറഞ്ഞിരുന്നു. സ്വകാര്യ കമ്പനികൾ എണ്ണ വില വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും പൊതുമേഖല എണ്ണക്കമ്പനികൾ ഇതുവരെയും എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button