dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പെട്രോൾ, ഡീസൽ വിലയിൽ വർദ്ധന; പുതുക്കിയ ഇന്ധന നിരക്ക് പ്രഖ്യാപിച്ച് യുഎഇ

ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരുംഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില നിർണയ സമിതി. പെട്രോൾ, ഡീസൽ വിലയിൽ സെപ്റ്റംബർ മാസത്തെ വിലയിൽ നിന്ന് നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി മുതൽ പുതുക്കിയ നിലക്ക് നിലവിൽ വരും.സൂപ്പര്‍ 98 പെട്രോളിന് 2 ദിര്‍ഹം 77 ഫിൽസാണ് പുതുക്കിയ വില. കഴിഞ്ഞ മാസത്തെക്കാൾ പെട്രോള്‍ ലിറ്ററിന് ഏഴ് ഫില്‍സിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്പെഷ്യല്‍ 95 പെട്രോൾ വില 2 ദിര്‍ഹം 66 ഫിൽസായി ഉയർന്നു. സെപ്റ്റംബർ മാസത്തേക്കാൾ എട്ട് ഫിൽസ് വർദ്ധനവാണ് സ്പെഷ്യൽ 95 പെട്രോൾ വിലയിലുണ്ടായിരിക്കുന്നത്.ഇ പ്ലസ് 91 പെട്രോളിന് 2 ദിര്‍ഹം 58 ഫില്‍സാണ് ഒക്ടോബർ മാസത്തെ വില. ലിറ്ററിന് ഏഴ് ഫിൽസിന്റെ വർധനവാണ് ഇ പ്ലസ് 91 പെട്രോളിനുമുണ്ടായിരിക്കുന്നത്. ഡീസലിന് 2 ദിര്‍ഹം 66 ഫില്‍സില്‍ നിന്നും അഞ്ച് ഫിൽസ് വർദ്ധിച്ച് 2 ദിര്‍ഹം 71 ഫില്‍സായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button