പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കേസില്‍ കുടുക്കിയ ബിന്ദു ഇനി സ്കൂളില്‍ പ്യൂണ്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പേരൂര്‍ക്കടയില്‍ വ്യാജ മോഷണക്കേസില്‍ കുടുക്കിയ ബിന്ദുവിന് പുതിയ ജോലി നല്‍കും. എംജിഎം പബ്ലിക്ക് സ്കൂളാണ് ജോലി വാഗ്ദാനം ചെയ്തത്. പ്യൂണ്‍ ആയിട്ടാണ് ജോലി. സ്കൂള്‍ അധികൃതര്‍ ബിന്ദുവിനെ വീട്ടിലെത്തി കണ്ടു. സ്കൂള്‍ അധികൃതരുടെ ജോലി വാഗ്ദാനം ബിന്ദു സ്വീകരിച്ചു. തിങ്കളാഴ്ച മുതല്‍ ജോലിക്ക് പോയി തുടങ്ങുമെന്ന് ബിന്ദു പറഞ്ഞു.അതേ സമയം പേരൂര്‍ക്കടയിലേത് വ്യാജ മാലമോഷണക്കേസ് തന്നെയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യക്തമായി. മനുഷ്യാവകാശ കമ്മീഷന് ലഭിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളില്‍ വെയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കണ്ടെത്തിയത്. മാല വീടിന് പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇത് പൊലീസ് മെനഞ്ഞ് കഥയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. കേസ് അന്വേഷിച്ച പേരൂര്‍ക്കട എസ്ഐ പ്രസാദ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



