dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പൊതുപരീക്ഷാ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നാളെ; ഇന്നും ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു

പൊതുപരീക്ഷാ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ നാളെ വോട്ടെടുപ്പ്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ മേശപ്പുറത്ത് വച്ചത്. സഹകരിക്കണമെന്ന് ഭരണപക്ഷം അഭ്യര്‍ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാതിരുന്നതോടെ സഭ ഇന്നും പ്രക്ഷുബ്ദമായി. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ ബില്ലിന്മേല്‍ ചര്‍ച്ച തടസ്സപ്പെട്ടു. പ്രതിപക്ഷം സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ള.വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണമെന്ന് നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്. രാജ്യസഭാ നടപടികളും പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസ്സപ്പെട്ടു.തുടര്‍ച്ചയായ ആറാം ദിവസമാണ് പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭാ നടപടികളും തടസപ്പെടുന്നത്. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര മന്ത്രി ജിധേന്ദ്ര സിംഗ് പൊതുപരീക്ഷ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ല അഭ്യര്‍ത്ഥന നടത്തി.കോണ്‍ഗ്രസ് മനപ്പൂര്‍വ്വം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുകള്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത് എന്ന് കെസി വേണുഗോപാല്‍ എംപി ചോദിച്ചു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ വന്ദേമാതരത്തിന് നിയമ സംരക്ഷണം നല്‍കുന്ന ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു.സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞു. നാളെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button