News
ബാബുരാജും പിന്‍വാങ്ങി,’അമ്മ അമ്മമാരുടെ കൈകളിലേക്ക്’;ശ്വേതാ മേനോനും കുക്കുവും അമ്മയെ നയിക്കും?

സിനിമാ താരസംഘടനയായ അമ്മയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരും എന്ന് ഏറെക്കുറെ ഉറപ്പായി. അധ്യക്ഷസ്ഥാനത്തിന് പുറമെ ജന.സെക്രട്ടറി സ്ഥാനത്തും സ്ത്രീവരുന്നുവെന്നാണ് ലഭ്യമാവുന്ന പുതിയ വിവരം. ബാബുരാജ് ജന.സെക്രട്ടറി സ്ഥാനത്തേക്കുള്ള പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ കുക്കുപരമേശ്വരന്‍ ജന.സെക്രട്ടറി സ്ഥാനത്തെത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനെത്തിയ ജഗദീഷ് അവസാനഘട്ടം പിന്മാറുകയായിരുന്നു. എന്നാല്‍ ദേവന് മത്സരരംഗത്ത് ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരം ഉറപ്പായി.