dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരത്തിന് അനുമതി നല്‍കിയത് വിദ്യാഭ്യാസമന്ത്രി അറിയാതെ; വിവാദം

തിരുവനന്തപുരം: ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയതില്‍ വിവാദം. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് അനുമതി നല്‍കിയത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി. ആര്‍എസ്എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനമാണ് ബാലഗോകുലം. ബാലഗോകുലം പുറത്തിറക്കുന്ന മയില്‍പ്പീലി മാസികയുമായി ചേര്‍ന്നുകൊണ്ടാണ് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യങ് സ്‌കോളര്‍ എക്‌സാം എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രി അറിയാതെയാണ് ഈ നീക്കം നടന്നത് എന്നതാണ് ശ്രദ്ധേയം. പഠനസമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്നതായിരുന്നു നിര്‍ദേശം.സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി മത്സരം നടത്താനാണ് സംഘാടകര്‍ തീരുമാനിച്ചിരുന്നത്. അതിലൊരു ഘട്ടം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ഡിസംബറില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്താനുമായിരുന്നു പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button