dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിജെപി കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ് എന്‍ ഹരി റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍

ബി ജെ പി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത്.ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല്‍കി വരികയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.2026 ജൂണ്‍ 10 മുതല്‍ മൂന്ന് വർഷത്തേക്കാണ് നിയമനം.കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ഹരി ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ബോർഡ് അംഗമായിരുന്നു.കേന്ദ്ര ഗവണ്‍മെൻ്റിൻ്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള ബോർഡിൻറെ ആസ്ഥാനം കോട്ടയത്താണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button