dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

ബിഷപ്പുമാരെ ഈ ആഴ്ച കാണുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. പറയാനുള്ളത് താൻ പറയുമെന്നും അത് അനുനയ നീക്കമല്ലെന്നും ഷോൺ ജോർജ് പറഞ്ഞു. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഷോൺ ജോർജ് പ്രതികരിച്ചു. എഫ്സിആർഎ എല്ലാമതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകം ആയ നിയമമാണ്. കൊണ്ടുവന്നത് കോൺഗ്രസാണെന്ന് ഷോൺ ജോർജ് പറഞ്ഞു..
പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നു. പരസ്യമായി നിലപാട് സ്വീകരിക്കണം. പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണമെന്ന് ഷോൺ ജോർജ് പറഞ്ഞു. സഭ മേലധ്യക്ഷൻമാരെ ഇനിയും കാണണം എന്നാണ് ആഗ്രഹം. ഇന്നും അതിന് ശ്രമിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
സഭക്ക് വേണ്ടി പറഞ്ഞതിനാണ് പി.സി ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിച്ചത്. പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആളാണെന്ന് ഷോൺ ജോർജ് പറഞ്ഞു. മാറിവരുന്ന സർക്കാരുകൾ സഭയെയും സഭാവിശ്വാസികളെയും വഞ്ചിക്കുന്നു. എല്ലാപിതാക്കന്മാരെയും ഈ ആഴ്ച കാണുമെന്ന് അദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button