News
ബിഷപ്പുമാര്‍ നല്ല വാക്ക് പറയുന്നവരാണെന്നാണ് ധാരണ’; രൂക്ഷവിമര്‍ശനവുമായി എ കെ ശശീന്ദ്രന്

സര്‍ക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്നും വനം മന്ത്രി രാജിവെക്കണം എന്നുമാണ് താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടത്. കോട്ടയത്ത് നടക്കുന്ന ഇന്‍ഫാം അസംബ്ലിയില്‍ പ്രസംഗിക്കവെയായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ വിമര്‍ശനം. ‘ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. ജീവിക്കാനുള്ള കര്‍ഷകന്റെ അവകാശങ്ങള്‍ തമസ്കരിക്കുന്നു. കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണം എന്നായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ പ്രസംഗം.